Sunday, May 5, 2024
spot_img

മെലിഞ്ഞവര്‍ വിഷമിക്കേണ്ട; ഇതാ വണ്ണം വയ്ക്കാൻ എളുപ്പ വഴി, ഇനി ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

വണ്ണം കുറയാൻ പല വഴികൾ തിരയുന്നവരാണ് നമ്മൾ. അതുകൊണ്ട് തന്നെ എല്ലായിടത്തും വണ്ണം കുറക്കാനുള്ള വഴികളാണുള്ളത്. വണ്ണം കൂട്ടാനായി പലരും പാടുപെടുന്നുണ്ട്. ഉയരത്തിനനുസരിച്ച് വണ്ണമില്ലാതെ മെലിഞ്ഞതു കൊണ്ട് സൗന്ദര്യം നഷ്ടമായി എന്നു പറയുന്ന സമൂഹമാണ് ഇന്നു നമുക്കു ചുറ്റും. എന്നാല്‍ മറ്റു അസൂഖങ്ങള്‍ ഒന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് മെലിഞ്ഞ ശരീരം. വണ്ണം വയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

എല്ലാ ദിവസവും രണ്ടു ഗ്ലാസ് പാല്‍ കുടിക്കുക. പരമാവധി ചായയും കാപ്പിയും ഒഴിവാക്കുക. പ്രഭാത ഭക്ഷണത്തില്‍ ഏത്തപ്പഴം,മുട്ട എന്നിവ ഉള്‍പ്പെടുത്തുക. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഏത്തപ്പഴം ഉത്തമമാണ്. ഭക്ഷണത്തില്‍ പഴച്ചാറുകളുടെ അളവ് കൂട്ടുക. പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ അതു സഹായിക്കും.
അന്നജം ധാരാളമുളള ഉരുളക്കിഴങ്ങ്,മധുരക്കിഴങ്ങ്,ധാന്യങ്ങള്‍ എന്നിവ ശരീരഭാരം കൂട്ടാന്‍ സഹായിക്കും.
മത്സ്യം,മാംസം പയറു വര്‍ഗങ്ങള്‍ എന്നിവ നന്നായി കഴിക്കുക. ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ ആളവ് കൂട്ടുക.

ഈന്തപ്പഴം പോലെയുള്ള ഉണങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുക.ഇത് ശരീരത്തില്‍ രക്തത്തിന്റെയും ഇരുമ്പിന്റെയും ആളവ് കൂട്ടുന്നു. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണിനൊപ്പം തൈര് ഉള്‍പ്പെടുത്തുക. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴി്ക്കാതിരിക്കുക.
ഇത്തരത്തില്‍ ഭക്ഷണക്രമം പാലിച്ചാല്‍ ശരാശരി ഭാരം നേടാന്‍ ഏതൊരാള്‍ക്കും കഴിയും.

ചില സന്ദര്‍ഭങ്ങളില്‍ രക്തത്തില്‍ പ്രമേഹത്തിന്റെ അളവു കൂടുന്നതു കൊണ്ടും തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനം മൂലവും ചിലര്‍ മെലിയുന്നത് കാണാറുണ്ട്. എന്നാല്‍ ഇതു പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. വണ്ണം കൂടുവാന്‍ മരുന്നുകള്‍ കഴിക്കുന്നതു് കഴിവതും ഒഴിവാക്കുക. കാരണം, അതുവഴി മരുന്നിനുള്ളിലെ അനാബോളിക് സ്റ്റിറോയിഡുകള്‍ നമ്മുടെ ശരീരത്തില്‍ എത്തും. അത് ശരീരത്തിന് അപകടകാരിയായിത്തീരും.

Related Articles

Latest Articles