Sunday, May 5, 2024
spot_img

കടം വാങ്ങി മതിയായില്ല ; ഇന്ത്യയോട് ഒരു ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് ശ്രീലങ്ക

കൊളംബോ: ഇന്ത്യയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വീണ്ടും ശ്രീലങ്ക. ഒരു ബില്യൺ ഡോളർ കൂടി കടമായി നൽകണമെന്നാണ് ശ്രീലങ്കയുടെ ആവശ്യം. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ശ്രീലങ്ക ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടത് .

നിലവിൽ തുടർന്നുപോകുന്ന പ്രതിസന്ധിയിൽ രാജ്യത്തിനാവശ്യമായ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാണ് ലങ്ക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ശ്രീലങ്കൻ സർക്കാരിന്റെ അധികൃതരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ചർച്ചയാരംഭിച്ചെന്നാണ് വിവരം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

ശ്രീലങ്കയുടെ അഭ്യർത്ഥനയിൽ എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിദേശനാണ്യ ശേഖരത്തിൽ 70 ശതമാനം തകർച്ച നേരിട്ടതോടെ കനത്ത പ്രതിസന്ധിയിലാണ് ശ്രീലങ്ക

Related Articles

Latest Articles