Sunday, October 11, 2026

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ ആക്രമണം; സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ഉണ്ടായ തെരുവ് നായയുടെ ആക്രമണത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത്. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് നാല് ദിവസം മുമ്പ് സംഭവം നടന്നത്. കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

പതുക്കെ സ്കൂൾ വാനിൽ നിന്ന് ഇറങ്ങി ബാഗ് ശരിയാക്കി മുന്നോട്ട് നടക്കാനൊരുങ്ങിയപ്പോഴാണ് പട്ടികളെ കണ്ടത്. തുടർന്ന് ചെറിയ കല്ലെടുത്ത് എറിഞ്ഞ് പട്ടിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു മൂന്ന് നായ്ക്കൾ, കുട്ടിക്ക് പിന്നാലെ ഓടിയടുത്തത്. ഓടി അടുത്ത വീട്ടിലേക്ക കയറിയ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്

Related Articles

Latest Articles