Tuesday, May 7, 2024
spot_img

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിക്കുന്നു

ദില്ലി: ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

രണ്ടു കമ്പനികളും ഒന്നാകുന്നതോടെ 50 ശതമാനം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് നടപടി. കമ്പനികളുടെ ആസ്തികള്‍ വഴി 38,000 കോടി രൂപ കണ്ടെത്തുമെന്നും പുനരുദ്ധാരണത്തിന് 15,000 കോടിയുടെ കടപത്രം പുറത്തിറക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന് 4 ജി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

Related Articles

Latest Articles