Sunday, May 5, 2024
spot_img

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം; വിശ്വാസികളെ ഏറെ അത്ഭുതപ്പെടുത്തുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം

ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളും വിശ്വാസികള്‍ക്കായി കരുതിവെച്ചിരിക്കുന്ന ബുദ്ധനീലകണ്ഠ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വരയില്‍ ആണ്. കാഠ്മണ്ഠുവില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്.തെക്കേ ഏഷ്യയിലെ തന്നെ ശില്പവിസ്മയങ്ങളാണ് ബുദ്ധനീലകണ്ഠ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ശയനരൂപത്തിലുള്ള മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം തുറന്ന ക്ഷേത്രം കൂടിയാണ്. ഏപ്പണ്‍ എയര്‍ ടെംപിള്‍ എന്നാണിതിനെ പറയുന്നത്. നേപ്പാളിലെ ഏറ്റവും മനോഹരമായ ചില ക്ഷേത്രവാസ്തുവിദ്യകളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്.യഥാര്‍ത്ഥത്തില്‍ ബുദ്ധനീലകണ്ഠ ക്ഷേത്രം എന്ന പേരില്‍ മാത്രമേ ഈ ക്ഷേത്രത്തിന് ബുദ്ധനുമായി ബന്ധമുള്ളൂ. നാരായന്താൻ ക്ഷേത്രം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. നീല കണ്ഠമുള്ളവന്‍ എന്നാണ് ബുദ്ധനീലകണ്ഠന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണുവിന്റെ രൂപമാണ്. ശയനരൂപത്തിലാണ് ഈ വിഗ്രഹമുള്ളത്. ഒറ്റക്കരിങ്കല്ലിൽ കൊത്തിയ ഈ വിഗ്രഹത്തിന് 6.4 അടി അഥവാ അഞ്ച് മീറ്റർ ഉയരമുണ്ട്. അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഏറെ സവിശേഷപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഈ വിഗ്രഹം സ്ഥിതി ചെയ്യുന്ന തടാകത്തിന് 13 മീറ്റര്‍ നീളമുണ്ട്.ഒരു കാലിനു മേല്‍ മറ്റൊരു കാല്‍ കയറ്റി വളരെ ശാന്തമായി കിടന്നുറങ്ങുന്ന രൂപത്തിലാണ് ഇവിടെ വിഷ്ണുവിന്റെ രൂപമുള്ളത്. പാലാഴിയായാണ് ഈ തടാകത്തെ കരുതിപ്പോരുന്നത്. അവിടെ അനന്തന്‍റെ 11 തലകള്‍ക്കിടയില്‍ തന്റെ തല വെച്ച് സുഖമായി കിടക്കുന്ന വിഷ്ണുവിനു 4 കൈകളാണുള്ളത്. അതിലോരോന്നിലും ചക്രം, ശംഖ്, താമര,ഗഥ എന്നിവ കാണുവാന്‍ കഴിയും.

Related Articles

Latest Articles