Sunday, June 16, 2024
spot_img

ജമ്മു കശ്മീരിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 19 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പത്തൊമ്പതോളം പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ അറിയിച്ചു. കശ്മീരിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്നവരും ഇവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഗഗ്വാൾ ട്രോമ സെന്ററിലും ഗുരുതരമായി പരിക്കേറ്റവരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles