Thursday, May 23, 2024
spot_img

ഞാൻ ഇനി മുതൽ ധന്യ എന്നല്ല ചന്ദന എന്നറിയപ്പെടും; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട കർണാടകയിൽ നിന്ന് കോഴ്സ് പാസായി; എന്നാൽ അതിലൊരു ട്വിസ്റ്റ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട അഥവാ ധന്യ എസ് രാജേഷ്. ധന്യക്ക് ആരാധകരും ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം പേർ ഫോളോവേഴ്സ് ഉള്ള ധന്യ ടിക് ടോക് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ഇപ്പോഴിതാ, കർണാടകയിലെ ഒരു പാരലൽ കോളജ് തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് കോഴ്സ് പാസായവരിൽ ധന്യയുടെ ചിത്രവും ഉൾപ്പെടുത്തി ഫ്ളക്സ് അടിച്ചിരിക്കുകയാണ്. അതേസമയം, പിയുസി കൊമേഴ്സ് കോഴ്സ് 98 ശതമാനം മാർക്കോടെ പാസായ ചന്ദന എന്ന വിദ്യാർത്ഥിയുടെ ചിത്രമായാണ് ധന്യയുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത്.

കർണാടകയിലെ ചിക്കബിഡരക്കല്ലു എന്ന സ്ഥലത്തുള്ള ബി4 ട്യൂട്ടോറിയൽ എന്ന കോളജിനെതിരെ ധന്യ തന്നെ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. കോഴ്സ് പാസായവരുടെ ചിത്രം ഉൾപ്പെടുത്തി കോളജ് തന്നെ സ്ഥാപിച്ച ഫ്ലക്സിലാണ് ഗുരുതര പിഴവ് വന്നിരിക്കുന്നത്. ഇക്കാര്യം ധന്യ ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഞാൻ പോലും അറിയാതെ, പിയുസി കൊമേഴ്സിന് 98 ശതമാനം മാർക്കോടെ പാസായിരിക്കുകയാണ്. അതിൻ്റെ വലിയ പോസ്റ്ററൊക്കെ അടിച്ചുവന്നിട്ടുണ്ട്. എൻ്റെ പേരും മാറി. ഞാൻ ഇനി മുതൽ ധന്യ എന്നല്ല, ചന്ദന എന്നറിയപ്പെടും. 600ൽ 587ഓ 588ഓ മാർക്കോടെയാണ് പാസായിരിക്കുന്നത്. എല്ലാവർക്കും ട്രീറ്റ് ഉണ്ടായിരിക്കും എന്നാണ് ധന്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്.

Related Articles

Latest Articles