Friday, April 26, 2024
spot_img

“ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ” :വാട്സാപ്പിന് കേന്ദ്രസർക്കാരിന്റെ കത്ത്

ന്യൂഡൽഹി:സ്വകാര്യത നയങ്ങളിൽ വാട്സാപ് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സാപ്പിനെ സമീപിച്ചു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വാട്സാപ്പ് സി ഇ ഒ വിൽ കാത്ചാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. മാത്രമല്ല ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. ഇന്ത്യൻ പൗരന്മാരുടെ തിഞ്ഞെടുപ്പിനും സ്വയംഭരണത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട് വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഗുരുതര ആശങ്കകൾ ഉയർത്തുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തിൽ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യൻ പൗരന്റെ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്. മാത്രമല്ല വാട്സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളിൽ ഒന്നാണ് ഇന്ത്യ. ആയതിനാൽ നയങ്ങൾ പിൻവലിച്ച് പൗരന്മാർക്ക് വിവര സ്വകാര്യതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു. എന്നാൽ പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്സാപ്പ് അറിയിച്ചിരുന്നത്. തുടർന്ന് വ്യാപക വിമർശനം ഉയർന്നതോടെ ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്.

Related Articles

Latest Articles