Friday, October 2, 2026

ഏറ്റുമാനൂർ ബൈപ്പാസിൽ വാഹനാപകടം ; എം ൽ എ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. . പാലാ വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (23) ആണ് മരിച്ചത്. . എം ൽ എ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫാണ് മരിച്ച രാഹുൽ. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടിൽനിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴിയാണ് അപകടമുണ്ടായത്. ..

ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ചിരുന്ന കാർ അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരുക്കേറ്റിട്ടുണ്ട്‌ .

Related Articles

Latest Articles