Saturday, October 10, 2026

കോട്ടയത്ത് വാഹനാപകടം; എംഎൽഎ അനൂപ് ജേക്കബ് സഞ്ചരിച്ച കാർ മറ്റൊരു കാറിലിടിച്ചു, ആളപായമില്ല

കോട്ടയം: തിരുവല്ല കുറ്റൂരിൽ വാഹനാപകടം. അനൂപ് ജേക്കബ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. എംഎൽഎ സഞ്ചരിച്ചിരുന്ന കാർ മുമ്പിൽ പോവുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയായിരുന്നു.

ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു അനൂപ് ജേക്കബ് എംഎൽഎ. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് എംഎൽഎ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Related Articles

Latest Articles