മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ പരാതിയുമായി ബിസിനസുകാരന്‍ രംഗത്ത്. നിതിന്‍ ബറായി എന്നയാളാണ് ബാന്ദ്ര (Bandra) സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. ശില്‍പ്പയും ഭര്‍ത്താവും അടക്കമുള്ളവര്‍ ചേര്‍ന്ന് 1.51 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
2014ല്‍ എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനി ഡയറക്‌ടര്‍ കാശിഫ് ഖാന്‍, ശില്‍പ്പ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിതിന്‍ ബാരായോട് കമ്പനിയിൽ നിക്ഷേപം നടത്താന്‍ ആവശ്യപ്പെട്ടു. എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനിയുടെ ഒരു ഫ്രാഞ്ചൈസി തനിക്ക് നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നതായും പുണെ കൊറേഗാവിലും ഹഡപ്‌സറിലും ഒരു ജിമ്മും സ്‌പായും തുറക്കാമെന്ന് വാഗ്‌ദാനം നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ നടപ്പാകാതിരുന്നപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഐപിസി 420, 120ബി, 506, 34 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കുന്നു.

