ഹംബന്തോട്ടയിലേക്ക് കപ്പൽ എത്തിക്കാൻ അനുമതി നിഷേധിച്ചതിന് ബദലായി പാകിസ്താന് തങ്ങൾ നിർമ്മിച്ചു നൽകിയ തൈമൂർ യുദ്ധകപ്പലിനെ കൊളംബോ തുറമുഖത്തേക്ക് എത്തിച്ച് രോഷം തീർത്ത് ചൈന. ബംഗ്ലാദേശ് അനുമതി നിഷേധിച്ചത് പാകിസ്താനും ചൈനയ്‌ക്കും ഒരു പോലെ നാണക്കേടായി. ഇതിനിടെ ചൈനയിലെ ശ്രീലങ്കൻ ഹൈക്കമീഷനെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചു.

ഇന്ത്യൻ അതിർത്തിക്ക് സമീപം പാകിസ്താൻ കപ്പലിനെ എത്തിക്കാൻ ചൈനയാണ് നീക്കം നടത്തുന്നത്. ഈ മാസം 12-15 തിയതികളിൽ മലേഷ്യയുമായി സംയുക്ത സൈനിക അഭ്യാസത്തിന് മുന്നോടിയായിട്ടാണ് പാക് കപ്പലിനെ ശ്രീലങ്കയിൽ അടുപ്പിക്കുന്നതെന്നാണ് പാകിസ്താൻ പറയുന്നത്. എന്നാൽ ചൈനയുടെ കപ്പലിന് ശ്രീലങ്കയ്‌ക്ക് പിന്നാലെ ബംഗ്ലാദേശും അനുമതി നിഷേധിച്ചതിന് ബദലായിട്ടാണ് ചൈന പാകിസ്താൻ കപ്പലിനെ ശ്രീലങ്കയിലേക്ക് എത്തിച്ചതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ഇതിനിടെ പാകിസ്താൻ കപ്പലിനെ തുറമുഖത്ത് നങ്കുരമിടാൻ ബംഗ്ലാദേശും അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം തായ്‌വാനെ വളഞ്ഞിട്ടുള്ള ചൈനയുടെ സൈനിക അഭ്യാസം തുടരുന്നു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായതിന് പിന്നാലെയാണിത്. തായ്വാന് ചുറ്റും ചൈന ഇന്ന് പുതിയ സൈനിക അഭ്യാസങ്ങൾ നടത്തി. ഞായറാഴ്ച സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്നാണ് ചൈന അറിയിച്ചിപുന്നത്.