Monday, April 29, 2024
spot_img

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തി ചൈനീസ് പൗരനായ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ ! കൊല്ലപ്പെട്ട യുവതിയും ഗൂഗിൾ ജീവനക്കാരി

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ . ഭാര്യയും ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ചൈനീസ് പൗരനായ ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ കാലിഫോര്‍ണിയയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയത്.

ഫോണില്‍ ലഭിക്കാത്തതിനാലും ഒടുവിൽ അന്വേഷിച്ചെത്തിയപ്പോൾ വീടിന്റെ വാതില്‍ തുറക്കാത്തതിനാലും ദമ്പതികളുടെ സുഹൃത്താണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസെത്തുമ്പോൾ പരിക്കേറ്റ് അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു വീടിനുള്ളിൽ ലിറേന്‍ ചെന്‍. കൈയ്യിൽ മുറിവേറ്റ് രക്തം വാർന്ന ചെന്നിന് സമീപം കിടപ്പ് മുറിയിലായിരുന്നു ഭാര്യയുടെ മൃതദേഹം. യുവതി തലയ്ക്കടിയേറ്റാണ് കൊലപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ചെന്നിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കേറ്റ് ചികിത്സയിലായതിനാല്‍ കോടതിയില്‍ ഹാജരാക്കാനായില്ല.

കൊല്ലപ്പെട്ട യുവതിയും പ്രതിയായ ഭര്‍ത്താവും തങ്ങളുടെ ജീവനക്കാരാണെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബീജിങ് സര്‍വകലാശാലയില്‍ പഠനം പൂർത്തിയാക്കിയ ഇരുവരും വര്‍ഷങ്ങളായി അമേരിക്കയിൽ ഗൂഗിളിലാണ് ജോലിചെയ്യുന്നത്. നേരത്തെ ആമസോണില്‍ ജോലിചെയ്തിരുന്ന യുവതി 2021-ലാണ് ഗൂഗിളിലെത്തിയത്. ചെന്‍ 2020 മുതല്‍ ഗൂഗിളില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി നോക്കി വരികയായിരുന്നു.

Related Articles

Latest Articles