Thursday, May 23, 2024
spot_img

തെരുവിലെ അടി മന്ത്രിസഭാ യോഗത്തിലും:സിപിഎം-സിപിഐ പോര് മൂർച്ഛിക്കുന്നു

തിരുവനന്തപുരം: എൽദോ എബ്രഹാം എംഎൽഎയ്ക്ക് മർദനമേറ്റ സംഭവത്തിൽ മന്ത്രിസഭാ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഐ മന്ത്രിമാർ. മന്ത്രിസഭയിൽ ഇതിനെച്ചൊല്ലി വൻ ബഹളവും വാക്കേറ്റവും നടന്നു.

എംഎൽഎയെ പോലീസ് മർദ്ദിച്ചത് പ്രതിഷേധർഹമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മന്ത്രിസഭയിൽ പറഞ്ഞു. എംഎൽഎമാരെ കണ്ടാൽ അറിയാത്ത പോലീസുകാരാണോ നാട്ടിലുള്ളത് എന്ന് ചോദിച്ച റവന്യു മന്ത്രി എം എല്‍ എയെ ലോക്കല്‍ പോലീസ് തല്ലിയത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് ആരോപിച്ചു.

തുടർന്ന് റവന്യു മന്ത്രിയെ പിന്തുണച്ച് കൃഷി മന്ത്രി വിഎസ് സുനിൽകുമാറും രംഗത്തെത്തി. സി ആർ പി എഫോ ആംഡ് പൊലീസോ അല്ല എംഎൽഎ യെ മർദ്ദിച്ചത്. സമരങ്ങളിൽ ഇനിയും അടികൊള്ളാൻ മടിയില്ലെന്ന് വി എസ സുനിൽകുമാറും ആഞ്ഞടിച്ചു.

അതേസമയം സിപിഐ യുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് സിപിഎം മന്ത്രിമാർ കൈക്കൊണ്ടത്. സിപിഐ നേതാക്കളെ തല്ലിയ സംഭവം വെല്ലുവിളിയാണ് , ഭരണകക്ഷി സമരത്തിനിറങ്ങിയാൽ ഇങ്ങനെയൊക്കെ വരുമെന്ന് സിപിഎം മന്ത്രി എ കെ ബാലൻ പരിഹാസ രൂപേണ പറഞ്ഞു. തുടർന്ന് നിയമസംവിധാനത്തെ ചോദ്യം ചെയ്യുകയാണോ എന്ന സിപിഐ മന്ത്രിമാർ ഇതിന് മറുചോദ്യം ഉന്നയിച്ചു. ഇതിനിടെ മന്ത്രി പി തിലോത്തമനും ശക്തമായ പ്രതികരണവുമായെത്തി.

എന്നാല്‍ ഒരു എം എല്‍ എയെ പോലീസ് വളഞ്ഞിട്ട് തല്ലുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് സുനില്‍കുമാറും തിലോത്തമനും സ്വീകരിച്ചത്. ഇതോടെ മന്ത്രിസഭയിൽ രൂക്ഷമായ വാക്കേറ്റം ഉടലെടുക്കുകയായിരുന്നു. രംഗം വഷളായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് തർക്കം പരിഹരിച്ചത്.

Related Articles

Latest Articles