Thursday, May 9, 2024
spot_img

ലോക്കൽ ട്രെയിനിൽ പരസ്പ്പരം ഏറ്റുമുട്ടി സ്ത്രീകൾ; തടയാൻ ചെന്ന വനിത കോൺസ്റ്റബിളിലിന് പരിക്ക് ; വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

മുംബൈ: ലോക്കൽ ട്രെയിനിൽ ഏറ്റുമുട്ടി സ്ത്രീകൾ. ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലാണ് സംഭവം.

സ്ത്രീകൾ പരസ്പ്പരം വാക്കുതർക്കത്തിലാകുന്നതും മുടി വലിയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഇതിനിടെ രണ്ട് വനിതാ യാത്രക്കാർ തമ്മിലുള്ള വഴക്ക് തടയാൻ ശാരദ എന്ന വനിതാ കോൺസ്റ്റബിൾ ശ്രമിച്ചിരുന്നു. എന്നാൽ അടിപിടിയിൽപ്പെട്ട് ശാരദയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ത്രീകൾ പരസ്പ്പരം ഇടിയ്ക്കുകയായിരുന്നു. ഒരു വനിതാ സ്റ്റാഫിന് പരിക്കേറ്റിട്ടുണ്ട്.’ വാഷി റെയിൽവേ സ്‌റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ എസ് കടാരെ പറഞ്ഞു.

Related Articles

Latest Articles