Wednesday, May 8, 2024
spot_img

ഛത്തീസ്ഗഡിലെ വന മേഖലയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ! ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീയടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ സേനയുടെ തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ചികുർഭട്ടി, പുഷ്പക എന്നീ വനമേഖലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ.

‘പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. ഡിസ്‌ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), എലെെറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നീ യൂണിറ്റുകളെയാണ് തെരച്ചിലിനായി അയച്ചത്. ഒരു സ്‌ത്രീയുൾപ്പെടെ ആറ് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തി. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. വനത്തിൽ തെരച്ചിൽ തുടരുകയാണ്’- ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ സുന്ദർരാജ് പി പറഞ്ഞു.

Related Articles

Latest Articles