Saturday, April 27, 2024
spot_img

കോയമ്പത്തൂർ സ്‌ഫോടനക്കേസ്; സനോഫർ അലി , ഷെയ്‌ക്ക് ഹദായത്തുള്ള എന്നിവരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി

കോയമ്പത്തൂർ; കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സനോഫർ അലി , ഷെയ്‌ക്ക് ഹദായത്തുള്ള എന്നിവരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി.ഇവരെ ഈ മാസം 23 ന് തമിഴ്‌നാട് പോലീസാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, അഫ്സർ, നവാസ് എന്നീ നാല് പ്രതികളെ അന്വേഷണത്തിന്റെ ഭാഗമായി സ്‌ഫോടനം നടന്ന സ്ഥലത്തെത്തിച്ചിരുന്നു. സ്ഫോടനം നടന്ന കോയമ്പത്തൂർ ഉക്കടത്തെ കോട്ടമേട് മേഖലയിലേക്കാണ് ഇവരെ എത്തിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. സ്ഥലത്ത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ സായുധ പോലീസ് സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഒക്ടോബർ 23ന് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിലെ എൽപിജി സിലിണ്ടറടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന് ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതിനുശേഷം ഹിന്ദു മതത്തിന്റെ ചിഹ്നങ്ങൾക്കും സ്മാരകങ്ങൾക്കും വ്യാപകമായ നാശനഷ്ടം വരുത്തുകയും, ഭീകരത സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് ചാവേർ ആക്രമണം നടത്താൻ പ്രതി ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി.

Related Articles

Latest Articles