Saturday, January 10, 2026

പൃഥ്വിരാജിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കോൾഡ് കേസ് റിലീസ് ഇന്ന്

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് പൃഥ്വിരാജിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കോൾഡ് കേസ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാങ്കല്‍പിക കഥയാണ് കോൾഡ് കേസ്. നവാഗതനായ തനു ബാലക്കാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. അതിഥി ബാലനാണ് ചിത്രത്തിൽ നായിക.

പൃഥ്വിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിൽ അർദ്ധരാത്രി 12 മണിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ നാളുകൾക്ക് ശേഷം പൃഥ്വി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.

സത്യജിത് എന്ന പൊലീസ്​ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ശ്രീനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles