Tuesday, October 27, 2026

നാണക്കേട്! അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ പോലീസുകാരൻ കടന്നുപിടിച്ചെന്ന് പരാതി; മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീത് അറസ്റ്റിൽ

കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ച പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പോലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പോലീസുകാരെ രാമമംഗലം പോലീസ് കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്.

അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോടാണ് പോലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. വെള്ളച്ചാട്ടം കാണാനാണ് പോലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച പ്രതികളെ രാമമം​ഗലം പോലീസെത്തി കസ്റ്റഡിയിലെടുത്തു.

പ്രതി വെള്ളച്ചാട്ടം കാണാനെത്തിയ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും മോശം പെരുമാറ്റമുണ്ടായത്. ഇതോടെയാണ് ഇവർ പ്രതികരിച്ചത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് പോലീസുകാർ ശ്രമിച്ചത്. പക്ഷേ സ്ത്രീകൾ പരാതിയിൽ ഉറച്ചുനിന്നു.

Related Articles

Latest Articles