Saturday, May 25, 2024
spot_img

തലസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം;ബിയർ കുപ്പികൾ കൊണ്ട് അടിച്ചു മർദ്ദനം;
നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം : കേശവദാസപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം . സ്‌കൂൾ വിട്ടതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. ബിയർ കുപ്പികൾ കൊണ്ട് വിദ്യാർത്ഥികൾ പരസ്പരം അടിക്കുകയായിരുന്നു.

പട്ടം കേശവദാസപുരത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളും പുറത്ത് നിന്നെത്തിയ കുട്ടികളുമായാണ് സംഘർഷം ഉണ്ടായത്. 500 ഓളം കുട്ടികളാണ് ഈ സമയം പ്രദേശത്ത് ഉണ്ടായിരുന്നത്. മിക്ക കുട്ടികളുടെയും മുഖത്ത് പരിക്കേറ്റിട്ടുണ്ട്. കൂടാതെ കുട്ടികളിൽ ചിലർക്ക് വലിയ തോതിൽ അടി കിട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.മെഡിക്കൽ കോളേജിലെയും, പേരൂർക്കടയിലെയും പോലീസുകാർ എത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രണത്തിലാക്കിയത്.

Related Articles

Latest Articles