Tuesday, May 21, 2024
spot_img

വീണ്ടും വൻ അനാസ്ഥ;പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചു,പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

പാലക്കാട്:വീണ്ടും ആരോഗ്യ രംഗത്ത് വൻ അനാസ്ഥ.പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചു.പാലക്കാട് പാലന ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.ഷബാന എന്ന യുവതിയ്ക്കാണ് ദുരനുഭവം ഉണ്ടായത്.ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്.ഒൻപതാം തീയതിയാണ് ഷബാനയുടെ പ്രസവ ഹസ്‌ത്രക്രിയ നടന്നത്.

ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ തന്നെ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് ഷബാന പറയുന്നത്. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വഭാവികമാണെന്നും നടന്ന് കഴിയുമ്പോള്‍ വേദന മാറുമെന്നുമായിരുന്നു ഡോക്ടര്‍ അറിയിച്ചത്. ഇന്നലെയാണ് ഷബാന ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വന്നത് എന്നാണ് ഷബാന പറയുന്നത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Related Articles

Latest Articles