Friday, May 17, 2024
spot_img

ഒടുവിൽ നികുതി അടക്കാമെന്ന് നടൻ വിജയ്: പിഴയിൽ ഇളവ് നൽകി മദ്രാസ് ഹൈക്കോടതി

ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. എന്നാൽ നിശ്ചിത നികുതി ഒരാഴ്ച്ചക്കുള്ളിൽ അടയ്ക്കാൻ കോടതി നിർദ്ദേശം നൽകി. നടൻ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ‘റോള്‍സ് റോയ്‌സ് ഗോസ്റ്റ്’ കാറിനായിരുന്നു നികുതിയിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് രൂക്ഷമായ ഭാഷയിലായിരുന്നു വിജയ്‌യെ കോടതി വിമര്‍ശിച്ചത്. ഇങ്ങനെ ഒരു ആവശ്യവുമായി കോടതിയെ സമീപിച്ചതിന് പിഴയും ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം നികുതി പണം മുഴുവന്‍ അടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും, എന്നാല്‍ ഇത്തരമൊരു പരാമര്‍ശം പിന്‍വലിക്കപ്പെടണമെന്ന് വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഈ ആവശ്യം പൂര്‍ണമായി അംഗീകരിക്കപ്പെട്ടു. തുടർന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ജൂലൈ 13നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നത്. ഒരുലക്ഷം രൂപയുടെ പിഴയായിരുന്നു വിജയ്ക്ക് ചുമത്തിയത്. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31ന് നടക്കും.

വിജയ് അടയ്ക്കാന്‍ ബാക്കിയുള്ള 80 ശതമാനം പ്രവേശന നികുതി വേഗത്തില്‍ അടയ്ക്കണം എന്ന് കോടതി നിര്‍ദേശിച്ചു. കൂടാതെ വിഷയം നീട്ടിക്കൊണ്ടു പോകാന്‍ താല്‍പര്യമില്ലെന്നും, ഒരാഴ്ചക്കകം നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് വിജയ് യുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യവും കോടതി അംഗീകരിച്ചു. അതേസമയം സിംഗില്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും വിജയ്‌യുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles