Thursday, May 9, 2024
spot_img

കോവിഡ് ആശങ്ക കുറയുന്നു; 24 മണിക്കൂറിനിടെ 6,990 പേർക്ക് മാത്രം രോഗം; രോഗമുക്തി നിരക്കിൽ വർധവ്

ദില്ലി: രാജ്യത്തിന് ആശ്വാസമായി കോവിഡ് നിരക്ക് (Covid Updates In India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,990 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,116 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,00,543 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 190 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,68,980 ആയി.

അതേസമയം രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.40 കോടി ജനങ്ങളും രോഗമുക്തരായി. 98.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 123 കോടി വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലുംരോഗികൾ കുറയുകയാണ്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 3382 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂര്‍ 237, കണ്ണൂര്‍ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ നിരക്ക്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,786 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,52,086 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4700 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 245 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles