ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 3,16,13,993 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ആകെ 4.24 ലക്ഷം പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ആകെ 3.16 കോടി പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
4,10,952 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 39,258 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 47,02,98,596 വാക്സിനേഷനാണ് രാജ്യത്ത് നടത്തിയിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേസുകളുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.
അതേസമയം കേരളത്തിൽ ശനിയാഴ്ച 20,624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് കേരളത്തിൽ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

