Monday, April 29, 2024
spot_img

ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രു പാകിസ്ഥാനല്ല, പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി ബിപിൻ റാവത്ത്

ദില്ലി: ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറൽ (Bipin Rawat) ബിപിൻ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാകിസ്താനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് നിഷേധിച്ചു.

അതിര്‍ത്തിയില്‍ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിര്‍ബ്ബന്ധിക്കണമെന്നും ശേഷം 2020 ഏപ്രില്‍ മാസത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles