Friday, April 19, 2024
spot_img

ക്യാൻസർ പോലും പമ്പ കടക്കും…. കഴുതപ്പാലിന് മുന്നിൽ

ഇത്രയും ഗുണങ്ങളോ കഴുതപ്പാലിന്? വാങ്ങാൻ പൊന്നുംവില വേണ്ടിവരും!!! | Donkey Milk Benefits

നമ്മൾ ഉദ്ദേശിക്കുന്ന ഒരു പാലുമല്ല ഏറ്റവും വില കൂടിയത്. സസ്തനികളിൽ മനുഷ്യന് ഉൾപ്പെടെയുള്ള പാലുകളിൽ ഓരോ സവിശേഷതകൾ പറയാനാകും .എന്നാൽ വില കൂടിയതും പോഷക ഗുണം ഏറ്റവും കൂടിയതും നാം മണ്ടനെന്നും മറ്റും അതിഷേപിക്കുന്ന കഴുതയുടെ പാലിനാണ് .അടുത്ത കാലത്തായി വന്ന ശാസ്ത്ര പഠനങ്ങളാണ് ഇതിന്റെ പോഷക ഗുണം വെളിച്ചത്തു കൊണ്ട് വന്നത് .അതിന് ശേഷമായിരിക്കാം ഇതിന്റെ വില കുതിച്ചത് എന്ന് തോന്നുന്നു .പലരും ഇതിപ്പോൾ ഉപയോഗിച്ച് തുടങ്ങിട്ടുണ്ട് .പക്ഷെ സാധാരണക്കാർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല .കാരണം ഇതിന്റ വില കേട്ടാൽ നാം ഞെട്ടും .നാം കുടിക്കുന്ന സാധാരണ പാലുകൾക്ക് ലിറ്റർന് 50രൂപക്ക് ഉള്ളിലല്ലേ വരൂ .എന്നാൽ കഴുതപ്പാൽ 50രൂപക്ക് ഒരു സ്പൂണെ കിട്ടുകയുള്ളൂ ! അതായത് ലിറ്ററിന് 4500 രൂപ കൊടുക്കണം .കഴുതപ്പാലിൽ പത്തോളം ഉൽപ്പന്നങ്ങൾ ഇപ്പോൾ നിർമ്മിക്കുന്നുണ്ട് .ശരീര കാന്തിക്കും തൊലി പുറത്തെ നിറവ്യത്യാസത്തിനും മറ്റുമാണത് .ഇത് സർവ്വരോഗ സംഹാരിയാണെന്നാണ് പോഷണ ശാസ്ത്രവിധ്ഗദർ പറയുന്നത് .ഈജിപ്റ്റിലെ രാഞ്ജിയായിരുന്ന ലോക സുന്ദരി ക്ലിയോപാട്ര സൗന്ദര്യം നിലനിർത്താൻ 700കഴുതകളുടെ പാലിൽ കുളിച്ചിരുന്നതായി പറയപ്പെടുന്നു .നൊപ്പോളിയന്റെ സഹോദരി പൗളിനും അഴകിനായി ആശ്രയിച്ചിരുന്നത് കഴുതപ്പാലിനെ തന്നെയാണ് .മണ്ടത്തരം കാണിക്കുന്നവരെ കഴുതേ എന്ന് വിളിക്കുന്നവർ ഓർക്കുക സൗന്ദര്യത്തിന്റ വലിയൊരു രഹസ്യത്തെയാണ് നിങ്ങൾ പരിഹസിക്കുന്നത് .ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിൽ തന്നെ ആദ്യത്തെ കഴുത ഫാം ഇപ്പോൾ കേരളത്തിൽ എറണാകുളത്തു എബി ബേബി എന്ന എംടെക് കാരൻ ആരംഭിച്ചിരിക്കുന്നു .കഴുതപ്പാൽ കൊണ്ടുള്ള പല ഉൽപ്പന്നങ്ങളും അദ്ദേഹം നിർമ്മിക്കുന്നുണ്ട് .ആമസോണിന്റ ഓൺലൈനിൽ ഇപ്പോൾ നമുക്കിത് വാങ്ങാം

അതേസമയം പശു, എരുമ, ആട് എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളുടെ പാൽ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആദ്യമായിട്ടാണ് കഴുതപ്പാൽ വിപണിയിലെത്തുന്നത്. ഒരു ലിറ്റർ കഴുതപ്പാലിന്റെ വില 7,000 രൂപയാണ്. നാഷണൽ റിസർച്ച് സെന്റർ ഓൺ എക്വിൻസ് (എൻആർസിഇ) ഹരിയാനയിലെ ഹിസാറിലാണ് കഴുതപ്പാൽ സംരംഭം ആരംഭിക്കാൻ പോകുന്നത്. ഹലാരി ഇനത്തിലുള്ള കഴുതയുടെ പാലാണ് വിപണിയിലെത്തുക. ഹിസാറിൽ പത്ത് ഹലാരി ഇനം കഴുതകളെയാണ് വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴുതപ്പാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.

ഹലാരി ഇനത്തിലെ കഴുതകൾ ഗുജറാത്തിൽ കാണപ്പെടുന്നവയാണ്. അതിന്റെ പാൽ ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. കാൻസർ, അലർജി, അമിതവണ്ണം തുടങ്ങിയ ശാരീരിക രോഗങ്ങൾക്കെതിരെ പ്രതിരോധം വർധിപ്പിക്കാനുള്ള കഴിവ് ഈ പാലിനുണ്ട്. ചെറിയ കുട്ടികൾക്ക് പലപ്പോഴും പശുവിൻ പാലിൽ നിന്നോ എരുമ പാലിൽ നിന്നോ അലർജി ഉണ്ടാവാറുണ്ട്. പക്ഷേ കഴുതയുടെ പാൽ കുട്ടികൾക്ക് അലർജിയുണ്ടാക്കില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആന്റിഓക്സിഡന്റ് ഘടകങ്ങൾ കഴുത പാലിൽ കാണപ്പെടുന്നു. മാത്രമല്ല അകാലവാർധക്യത്തെ ചെറുക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എൻആർസിഇ മുൻഡയറക്ടർ ഡോ. എൻ ആർ ത്രിപാഠിയാണ് കഴുത പാലിനെക്കുറിച്ചുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കഴുതപ്പാലിൽ നിന്ന് നിർമ്മിച്ച സൗന്ദര്യവർദ്ധക ഉല്പന്നങ്ങൾ വളരെ ചെലവേറിയതാണ്. സോപ്പ്, ലിപ് ബാം, ബോഡി ലോഷനുകൾ തുടങ്ങിയവക്കായും കഴുത പാൽ ഉപയോഗിക്കുന്നുണ്ട്.

Related Articles

Latest Articles