Sunday, May 5, 2024
spot_img

കോവിഡ് വീണ്ടും ശക്തമാകുന്നു; അടച്ചുപൂട്ടലുമായി കൂടുതല്‍ ചൈനീസ് നഗരങ്ങള്‍

ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ വീണ്ടും അടച്ചിടലിലേക്ക് നീങ്ങുകയാണ്. ജിലിന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിലിന്‍ തിങ്കളാഴ്ച രാത്രി മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും. 4.5 ദശലക്ഷം ജനങ്ങളാണ് നഗരത്തില്‍ വസിക്കുന്നത്.

4000 ത്തോളം പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നില്‍ രണ്ടും റഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജിലിനില്‍ നിന്നാണ്.

അതേസമയം, കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റ് ചില പ്രവിശ്യകളിലും ലോക്ഡൗണ്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ജിലിന്‍ പ്രവിശ്യയില്‍ മാത്രം എട്ട് താല്‍ക്കാലിക ആശുപത്രികളും രണ്ട് ക്വാറന്റീന്‍ കേന്ദ്രങ്ങളുംതയാറാക്കിയിട്ടുണ്ട്.

Related Articles

Latest Articles