Tuesday, May 7, 2024
spot_img

ആരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കരുത്; വാക്സിന്‍ എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണം: സുപ്രീംകോടതി

ദില്ലി: കോവിഡ് വാക്‌സിനെടുക്കാന്‍ ആരെയും നിർബന്ധിക്കരുത്. വാക്സിന്‍ എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും കോടതിനിർദ്ദേശിക്കുകയും ചെയ്തു. സംസ്ഥാനങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രത്തിന്റെ വാക്സിന്‍ സങ്കേതിക സമിതിയിലെ അംഗം സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി പ്രധാന ഉത്തരവ്.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുകയാണ്. കേസുകള്‍ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ബൂസ്റ്റര്‍ ഡോസ് വിതരണത്തിലെ മന്ദഗതി സംസ്ഥാനങ്ങള്‍ തുടരുന്നതിനാല്‍ വാക്സിനേഷന്‍ കുറവുള്ള സംസ്ഥാനങ്ങളുടെ യോഗം കേന്ദ്രം വിളിച്ചേക്കും. റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ വാക്സിന്‍ സാങ്കേതിക സമിതി ശിപാര്‍ശ ചെയ്തു.

Related Articles

Latest Articles