Friday, September 25, 2026

കോവിഡ് നിയന്ത്രണങ്ങള്‍: കാനഡയില്‍ പ്രതിഷേധം കത്തുന്നു; ഒട്ടാവയില്‍ അടിയന്തരാവസ്ഥ

കനേഡിയൻ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ട്രക്കർമാരുടെ പ്രതിഷേധം നിയന്ത്രണാതീതം. ട്രക്കര്‍മാര്‍ നഗരം വളഞ്ഞതിനാല്‍ ഒട്ടാവയില്‍ (Ottawa) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് മേയര്‍ ജിം വാട്‌സണ്‍ അറിയിച്ചു. “നിലവിലെ സാഹചര്യം നിയന്ത്രണാതീതമാണ്. ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാണ്. സർക്കാരിന്‍റെ പിന്തുണ ആവശ്യമുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം പൊലീസുകാരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഈ യുദ്ധത്തില്‍ ഞങ്ങള്‍ പരാജയപ്പെടുകയാണ്. നമ്മുടെ നഗരത്തെ തിരിച്ചുപിടിക്കണം”- മേയര്‍ വ്യക്തമാക്കി.

https://twitter.com/JamesMelville/status/1490341853501267968

തലസ്ഥാന നഗരമായ ഒട്ടാവയില്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളുമായി കുടുംബങ്ങളും കുട്ടികളുമടക്കം നിരവധിയാളുകളാണ് ‘ഫ്രീഡം കൺവോയ്’ എന്ന് പേരിട്ടിരിക്കുന്ന 50,000 ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിനൊപ്പം പങ്കുചേര്‍ന്നത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനം വിട്ട് രഹസ്യകേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാക്സിനെടുത്തവര്‍ക്കു മാത്രമേ യുഎസ്-കനേഡിയന്‍ അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കൂ എന്ന നിബന്ധനയാണ് ട്രക്ക് ഡ്രൈവര്‍മാരെ രോഷാകുലരാക്കിയത്.

Related Articles

Latest Articles