Monday, May 6, 2024
spot_img

ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതി അന്‍വര്‍ ഷായെ പിടികൂടി കായംകുളം പോലീസ്

കായംകുളം: കായംകുളത്ത് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍.

കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ആഞ്ഞിലിമൂട്ടില്‍ കിഴക്കതില്‍ അന്‍വര്‍ ഷാ (22) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 27ന് ആയിരുന്നു. കായംകുളം ബിവറേജ് ഷോപ്പിന് മുന്നില്‍ വച്ച് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി അന്‍വര്‍ ഷാ പണം തട്ടിയെടുക്കുകയായിരുന്നു.

എന്നാൽ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടി നേരത്തെ പോലീസ് പിടിയിലായിരുന്നു.

അതേസമയം ഇപ്പോൾ പിടിയിലായ അന്‍വര്‍ ഷാ കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈക്ക് മോഷണ കേസിലെയും ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാല പൊട്ടിക്കല്‍ കേസിലെയും പ്രതിയാണ്.

Related Articles

Latest Articles