Sunday, May 19, 2024
spot_img

ദൗസ കൂട്ടബലാത്സംഗം ! കോൺഗ്രസ്സ് എം.ൽ.എയുടെ മകനടക്കം പ്രതിപ്പട്ടികയിൽ ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി : രാജസ്ഥാനിലെ ദൗസയിൽ നടന്ന കൂട്ട ബലാത്സംഗ പീഡനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി .ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎയുടെ മകനടക്കം അഞ്ചുപേരാണ് പ്രതികളെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്ന വ്യവസ്ഥയാണ് . രാജസ്ഥാനിലെ ബിജെപി നേതാവും ലോക്‌സഭാംഗവുമായ രാംകുമാർ വെർമയാണ് ഈ വാദം മുന്നോട്ടേക്ക് വച്ചിരിക്കുന്നത് . ദൗസയിൽ നടന്നത് കൂട്ടബലാത്സംഗമാണെന്നും ആസുത്രിതമായി ഇരകളെ ഭീഷണിപ്പെടുത്താനും സാക്ഷികളെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നുവെന്നാണ് സുപ്രധാന ആരോപണം.

സാമൂഹ്യസുരക്ഷയെന്നത് ഇപ്പോൾ വെറും സ്വപ്‌നമായി അവശേഷിക്കുകയാണ് രാജസ്ഥാനിൽ .മാത്രമല്ല സംസ്ഥാനത്തെ നിയമവ്യവസ്ഥയും തകർന്നിരിക്കുന്നു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ അതിക്രമം നിരന്തരം വർദ്ധിക്കുകയാണ് . ഇതുവരെ ഇത്ര നിരുത്തരവാദപരമായ ഭരണം രാജസ്ഥാൻ കണ്ടിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകർന്നിരിക്കുന്നു.’ രാംകുമാർ വെർമ ആരോപിച്ചു.

രാജസ്ഥാനിൽ അടിയന്തിരമായി സിബിഐ ഇടപെടണം. ഓരോ ദിവസവും രാജ്സ്ഥാനിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ കാണുന്നതും കേൾക്കുന്നതും രാജ്യത്തിന് തന്നെ നാണക്കേടാണ്. രണ്ടര വർഷത്തി നകത്ത് ഇതുവരെ 30,000 സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടുവെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്നും ഇരകളെല്ലാം സാധാരണക്കാരും ദരിദ്രരുമാണെന്നത് ഏറെ ദു:ഖകരമാണെന്നും രാംകുമാർ വെർമ പറഞ്ഞു.

Related Articles

Latest Articles