Thursday, October 1, 2026

പ്രധാനമന്ത്രിക്ക് നേരെ വധ ഭീഷണി; സന്ദേശം ഇ-മെയിൽ വഴി, നിമിഷങ്ങൾക്കുള്ളിൽ അമാൻ സക്‌സേനയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് നേരെ വധ ഭീഷണി മുഴക്കിയ ഭീകരൻ പിടിയിൽ. ബുദൗൻ സ്വദേശി അമാൻ സക്‌സേനയാണ് പ്രധാനമന്ത്രിക്ക് നേരെ വധ ഭീഷണി മുഴക്കിയതിന് അറസ്റ്റിലായത്. ബുദൗനിൽ നിന്നും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇ-മെയിൽ വഴിയാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ പിതാവിന്റെ സിംകാർഡ് ഉപയോഗിച്ച് പ്രതി മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാൾ ബുദൗനിൽ ഉള്ളതായി വ്യക്തമായത്. തുടർന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അമാനിന്റെ ഗുജറാത്ത് സ്വദേശിയായ പെൺസുഹൃത്തിനെയും, ഡൽഹി സ്വദേശിയെയും ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇ- മെയിൽ സന്ദേശത്തിന് പിന്നിൽ ഗുജറാത്ത് സ്വദേശിനിയാണെന്ന് അമാന്റെ പിതാവ് ആരോപിച്ചു. തന്റെ മകൻ തെറ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയാണ് അമാന്റെ ഫോണിൽ നിന്നും സന്ദേശം അയച്ചത്. അമാനെ പെൺകുട്ടി കുടുക്കിയത് ആണെന്നും പിതാവ് പ്രതികരിച്ചു.

Related Articles

Latest Articles