Friday, May 17, 2024
spot_img

ദില്ലി മദ്യനയക്കേസ്; കെ കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ ഏപ്രില്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. കെ.കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവായത്.

മാര്‍ച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലുള്ള വസതിയില്‍ നിന്നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി കവിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. പ്രത്യേക കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം അടുത്തിടെ സിബിഐ ഉദ്യോഗസ്ഥര്‍ കവിതയെ ജയിലില്‍ എത്തി ചോദ്യം ചെയ്തിരുന്നു

ദില്ലി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും 100 കോടി കൈപ്പറ്റിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ കൂട്ടുപ്രതിയായ ബൂച്ചി ബാബുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ച ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ കവിതയ്‌ക്കെതിരെ നിര്‍ണായക തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്.

Related Articles

Latest Articles