Monday, May 6, 2024
spot_img

അന്തരീക്ഷ മലിനീകരണം രൂക്ഷം; ദില്ലിയിൽ രണ്ട് ദിവസം സ്‌കൂളുകൾ അടച്ചിടും

ദില്ലി: അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയിലെ എല്ലാ സ്‌കൂളുകളും ഇന്നും നാളെയും അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് രണ്ട് ദിവസം സ്‌കൂളുകൾ അടച്ചിടാനുള്ള തീരുമാനം അറിയിച്ചത്. അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദേശം നൽകിയിരുന്നു.

ദില്ലിയിലെ വ്യവസായ കേന്ദ്രങ്ങൾ ഈ മാസം 15 വരെ അടച്ചിടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ക്രഷറുകളും വെള്ളിയാഴ്ച വരെ അടച്ചിടാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ ദില്ലിയിൽ കാലാവസ്ഥ അപകടകരവും അത്യാഹിതവുമായ നിലയിലേക്ക് കടന്നതായി കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles