Friday, May 17, 2024
spot_img

ദില്ലി ജല ബോർഡ് തട്ടിപ്പ്:രണ്ട് മലയാളികളടക്കം നാല് പേർ അറസ്റ്റിൽ

ദില്ലി: ജലബോർഡിലെ ഇ പേയ്മെൻ്റ സംവിധാനത്തിൽ നടന്ന അഴിമതിയിൽ രണ്ട് മലയാളികൾ പിടിയിൽ.
കൊച്ചി സ്വദേശി രാജേന്ദ്രൻ നായർ, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് ദില്ലി ആൻ്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ദില്ലി ജൽ ബോർഡിൻ്റെ ഇ പേയ്മെൻ്റ് സംവിധാനം വഴി ഇരുപത് കോടി രൂപ തട്ടിയ കേസിലാണ് മലയാളികളടക്കം നാല് പേർ അറസ്റ്റിലായത്. കേസിൽ ദില്ലി ജൽ ബോർഡ് ജോയിന്റ് ഡയറക്ടർ നരേഷ് സിംഗിനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിരുന്നു. ജൽ ബോർഡ് നടപ്പിലാക്കിയ ഇ പേയ്മെൻ്റ് സംവിധാനം നടപ്പിലാക്കാൻ കരാർ നൽകിയത് അറസ്റ്റിലായ മലയാളികളുടെ കമ്പനിയായ ഓറം ഇ-പേയ്‌മെൻ്റിനാണ്. ഈ സംവിധാനം അട്ടിമറിച്ചാണ് സംഘം ഇരുപത് കോടി തട്ടിയെടുത്തത്.

Related Articles

Latest Articles