Saturday, May 4, 2024
spot_img

യുഡിഎഫിൽ തർക്കം രൂക്ഷം; നേതാക്കൾക്കിടയിൽ പുകഞ്ഞ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. ഇത് യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

സർക്കാർ നടപടിയിൽ ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൂട്ടായി ആലോചിച്ചെടുത്ത നിലപാടാണിതെന്ന് കൂടി സതീശന്‍ പറഞ്ഞതോടെ ലീഗ് ഈ വിഷയത്തിൽ കൂടുതല്‍ ഒറ്റപ്പെട്ടു.

അതേസമയം ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സതീശന്റെ നിലപാടല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്‌നമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാര്‍ തീരുമാനം തികച്ചും വഞ്ചനപരവും യോജിക്കാന്‍ കഴിയാത്തതുമാണെന്നാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ നിലപാട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles