Sunday, April 28, 2024
spot_img

പൂജപ്പുര ജയിലിനകത്ത് എംഡിഎംഎ വിതരണം;രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം:പൂജപ്പുര ജയിലിൽ കഴിയുന്ന പ്രതിയ്‌ക്ക് എംഡിഎംഎ വിതരണം.കേസിൽ രണ്ടുപേർ പിടിലായി.ലെനിൻ, വിനോദ് എന്നിവരാണ് പിടിക്കപ്പെട്ടത്. പ്രതിയെ കാണാൻ ജയിലിൽ എത്തി സന്ദർശക മുറിയിൽവെച്ച് മയക്കുമരുന്ന് കൈമാറുകയായിരുന്നു.

സജി എന്നായാൾക്കാണ് പിടിയിലായവർ മയക്കുമരുന്ന് എത്തിച്ച് നൽകിയത്. ഇയാൾ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്നയാളാണ്. പ്രതികൾക്ക് പിന്നൽ വൻ മാഫിയ പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ജയിലിലെ മറ്റുതടവുകാർക്കും ഇവർ എംഡിഎംഎ എത്തിച്ച് നൽകയിതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles