Saturday, April 27, 2024
spot_img

പാചകശേഷം ബാക്കിവരുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം!

സാധാരണ നമ്മളിൽ പലരും പാചകത്തിനായി എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ട്. പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കും.അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്ത് പുതിയ എണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കും.എന്നാൽ അത്തരം അടുക്കളരീതികള്‍ ആരോഗ്യകരമല്ല.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ദോശ ചുടുമ്പോള്‍ കല്ലില്‍ പുരട്ടാനോ അല്ലെങ്കില്‍ കടുക് പൊട്ടിക്കാനോ ഉപയോഗിക്കാം.എന്നാൽ വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാന്‍ ആ എണ്ണയും പുതിയ എണ്ണയും ചേര്‍ത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.എണ്ണ ധാരാളം അടങ്ങിയ ആഹാരം ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. എണ്ണ ഒരുപാട് അടങ്ങിയ ബേക്കറി വിഭവങ്ങളും വറുത്ത സാധനങ്ങളും കുട്ടികള്‍ക്ക് പരമാവധി നല്‍കാതെ ഇരിയ്ക്കുക. ഏതുതരം എണ്ണ ഉപയോഗിച്ചാലും എണ്ണയുടെ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

Related Articles

Latest Articles