Sunday, April 28, 2024
spot_img

ഇനി പൊക്കം വെക്കാൻ മരത്തില്‍ തൂങ്ങണ്ട! ഇത് ചെയ്താല്‍ മതി​

പൊക്കം വെക്കാനായി പൊതുവെ മാതാപിതാക്കള്‍ കുട്ടികളോട് പറയാറുണ്ട് മരത്തില്‍ തൂങ്ങികിടക്കാനും
വാതിലില്‍ തൂങ്ങിക്കിടക്കാനുമൊക്കെ. എന്നാല്‍ അത്ര കഷ്ടപെടാതെ തന്നെ പൊക്കം വെക്കുന്നതിന് വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില കാര്യങ്ങളുണ്ട്.

​പൊക്കം കൂട്ടാന്‍​

ഏകദേശം ഒരു 15, 16 വയസ്സ് വരെ മിക്കവര്‍ക്കും പൊക്കം വെക്കും. ചിലര്‍ക്ക് 18 വയസ്സിലും 20 വയസ്സിലും പൊക്കം വെച്ചെന്ന് വരാം. ഈ പ്രായത്തിനുള്ളില്‍ തന്നെ നിങ്ങള്‍ പൊക്കം വെക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമാണ് പൊക്കം വെക്കുക. പ്രായമായതിനുശേഷവും പൊക്കം വെക്കണമെങ്കില്‍ ഏറ്റവും ആദ്യം നിങ്ങളുടെ ഇരിപ്പും നടത്തവും ശരിയാക്കണം. ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നല്ലപോലെ നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ നടക്കുമ്പോഴായാലും വളഞ്ഞ് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ശരീരഘടന ശരിയാക്കുന്നതിനായി വ്യയാമം ചെയ്യുന്നതും നല്ലതാണ്.

​ശരീരഭാരം​

നമ്മള്‍ അമിതമായി വണ്ണം വെക്കുന്നതിനനുസരിച്ച് നമ്മള്‍ക്ക് നല്ലപോലെ പൊക്കക്കുറവ് തോന്നിപ്പിക്കും. അതുപോലെ, നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് വളര്‍ച്ചയുടെ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെറുപ്പം മുതല്‍ അമിതമായി വണ്ണം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു ഇടക്കാലത്ത് വെച്ച് നിങ്ങള്‍ക്ക് അമിതമായി വണ്ണം വെച്ചാല്‍ ഇത് വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്‍പാദനം മന്ദീഭവിപ്പിക്കുന്നു. ഇത് പൊക്കം വെക്കാതിരിക്കുന്നതിന് കാരണമാണ്.

മധുരം കുറയ്ക്കാം

നമ്മള്‍ ഒരു ദിവസം കുടിക്കുന്ന ചായ മുതല്‍ പലഹാരങ്ങളില്‍ നിന്ന് വരെ നല്ലൊരു അളവില്‍ മധുരം നമ്മളുടെ ശരീരത്തില്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ അമിതമായി മധുരം എത്തുന്നത് ഇന്‍സുലിന്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പൊക്കക്കുറവ് ഉണ്ടാകുന്നതിന് കാരണമാണ്.
അതിനാല്‍, ഗ്ലൈസമിക് ഇന്‍ഡ്ക്‌സ് കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. അതുപോലെ, നല്ല ബാലന്‍സ്ഡ് ആയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം.

Related Articles

Latest Articles