Saturday, May 4, 2024
spot_img

പുലിസിച്ചിന് ഇരട്ട ഗോൾ; കോൺകകാഫ് നേഷൻസ് ലീഗിൽ മെക്സിക്കോയെ വീഴ്ത്തി അമേരിക്ക ഫൈനലിൽ

ലാസ് വേഗസ് : പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ സൂപ്പർ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഇരട്ടഗോൾ നേടിയ മത്സരത്തിൽ കരുത്തരായ മെക്സിക്കോയെ 3–0നു തോൽപിച്ച് അമേരിക്ക കോൺകകാഫ് നേഷൻസ് ലീഗ് ഫൈനലിൽ കടന്നു. 37, 46 മിനിറ്റുകളിലായിരുന്നു പുലിസിച്ച് പന്ത് വലയിലെത്തിച്ചത്.

79–ാം മിനിറ്റിൽ റിക്കാർഡോ പെപ്പിഅമേരിക്കയുടെ 3–ാം ഗോൾ നേടി ഗോൾ പട്ടിക പൂർത്തിയാക്കി. 4 കളിക്കാർ ചുവപ്പു കാർഡ് കണ്ടതിനാൽ ഇരുടീമും 9 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ അമേരിക്ക അയൽക്കാരായ കാനഡയെ നേരിടും.

Related Articles

Latest Articles