Sunday, April 28, 2024
spot_img

ഇനി ഇന്ത്യയെ തൊടാൻ ആരും ഒന്ന്‌ ഭയക്കും; ശത്രുക്കളുടെ ഡ്രോണുകള്‍ ഇനി നിമിഷ നേരംകൊണ്ട് പ്രവര്‍ത്തന രഹിതമാകും

ദില്ലി: ഇന്ത്യന്‍ ആര്‍മിക്ക് ഡ്രോണ്‍വേധ സംവിധാനം എത്തിക്കാനൊരുങ്ങി പ്രതിരോധമന്ത്രാലയം. തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണ്‍വേധ സംവിധാനം ഇന്ത്യന്‍ ആര്‍മിക്ക് പ്രതിരോധമന്ത്രാലയം ഉടൻ ലഭ്യമാകും. ഇതിലൂടെ കിലോമീറ്ററുകള്‍ അകലെ നിന്നുതന്നെ ശത്രുക്കളുടെ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമാക്കാനും തകര്‍ക്കാനും സൈന്യത്തിന് സാധിക്കും. നിലവില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലും വീട്ടിലും ഡ്രോണ്‍ വേധ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ആയിരുന്നു ഡ്രോണ്‍വേധ സംവിധാനം വികസിപ്പിച്ചെടുത്തത്. സൈന്യത്തിനുവേണ്ട ഡ്രോണ്‍വേധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡി ആര്‍ ഡി ഒ മേധാവി സൈനിക മേധാവികള്‍ക്ക് കത്തെഴുതും എന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രാേണ്‍വേധ സംവിധാനം രാജ്യത്ത് ഉപയോഗിച്ച്‌ തുടങ്ങിയത്. ലേസറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ഡ്രോണ്‍ ഉപയോഗിച്ചുളള ഏതുതരത്തിലുളള ആക്രമണങ്ങളെയും ഞൊടിയിടയ്ക്കുളളില്‍ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ഈ സംവിധാനത്തിന് കഴിയും

Related Articles

Latest Articles