Thursday, May 2, 2024
spot_img

പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കൊച്ചി കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിയെ മർദ്ദിച്ചതായി പരാതി

കൊച്ചി: പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് കൊച്ചി കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് മർദ്ദനമേറ്റതായി പരാതി. ചെറായി സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ഇടപ്പള്ളി ഭാഗത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ അരുൺ തടയുകയും ഫോണിൽ വാഹനത്തിന്റെ നമ്പർ പകർത്താൻ ശ്രമിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്താണ് രണ്ടംഗസംഘം അരുണിനെ മർദ്ദിച്ചത്. എളമക്കര പോലീസിൽ അരുൺ നൽകിയ പരാതിയിൽ കൊല്ലം സ്വദേശിയായ ബിനുവിനെതിരെ പോലീസ് കേസെടുത്തു.

Related Articles

Latest Articles