Monday, May 6, 2024
spot_img

ദുർഗപൂജയിൽ പങ്കെടുക്കാൻ ജെ പി നദ്ദ പശ്ചിമബംഗാളിൽ ; ഇലക്ഷന് മുന്നോടിയായി ജനങ്ങളെ കാണാനും വിലയിരുത്താനും ലഭിക്കുന്ന സുവർണ്ണാവസരം ഉപയോഗിക്കും

ഇലക്ഷന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പശ്ചിമബംഗാളിൽ എത്തി. ബംഗാളിലും കൊൽക്കത്തയിലും പൈതൃകം പേറുന്ന പൂജ പന്തലുകൾ അദ്ദേഹം സന്ദർശനം നടത്തും . മഹത്തായ പൈതൃകവും കലയുടെ പൈതൃകം പേറുന്ന മൂന്ന് പൂജാ പന്തലുകൾ ഒരുങ്ങിയിട്ടുണ്ട്. എ പൈതൃക കാഴ്ച സന്ദർശിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് . കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ ജെപി നദ്ദയെ ഉയർന്ന ബിജെപിയിലെ നേതാക്കൾ സ്വീകരിച്ചു.

അഴിമതി രഹിതമായ പശ്ചിമ ബംഗാളിനു വേണ്ടി അദ്ദേഹം പ്രാർത്ഥനകൾ നടത്തും. അതിനുശേഷം ആഘോഷങ്ങൾ നടത്തുന്ന ഔറംങ്കബാദിലെ പൂജാമഹലിലും സന്ദർശനം നടത്തും. പൂജ ആഘോഷവേളയിൽ പൂജയിൽ പങ്കെടുക്കുന്ന ഭക്തർക്കും സംഘാടകർക്കും ഒപ്പം പങ്കെടുക്കും. കൊൽക്കത്തയിലെ ശോഭാ ബസാറിലും, രാജ്ബാരിയിലും സ്ഥിതിചെയ്യുന്ന സമൂഹ പൂജ പന്തലിലും അദ്ദേഹം സന്ദർശനം നടത്തും. ദുർഗാപൂജ വിലയിരുത്തുകയും, കൊൽക്കത്തയിലും ന്യൂ മാർക്കറ്റിലും സ്ഥിതിചെയ്യുന്ന പൂജ പന്തലുകൾ സന്ദർശിക്കുകയും അവിടെ നടക്കുന്ന സമൂഹ പൂജയിൽ പങ്കെടുക്കുകയും ചെയ്യും. ബംഗാളി ജനതയെ സംബന്ധിച്ചിടത്തോളം ദുർഗാപൂജ 12 മാസത്തെ കാത്തിരിപ്പാണ്. ഇത്രയും പ്രാധാന്യം കൊടുത്ത് ദുർഗാ പൂജ ആഘോഷിക്കുന്ന വിഭാഗം വേറെയില്ല എന്ന് തന്നെ പറയാം. പശ്ചിമബംഗാൾ, കൊൽക്കത്ത ,ബീഹാർ ,ജാർഖണ്ഡ് ,ത്രിപുര ,ആസം, എന്നിവിടങ്ങളിലാണ് ദുർഗ്ഗാപൂജ ഉത്സവം പ്രധാനമായും ആഘോഷിക്കുന്നത് . ഈ സമയത്ത് ദേവി ഭക്തരെ അനുഗ്രഹിക്കാനായി സ്വന്തം വീടുകളിൽ എത്തും ,എന്ന വിശ്വാസത്തിലാണ് വീടിനകത്തും പുറത്തും പ്രാർത്ഥനയിൽ നടത്തുന്നത്. പ്രാർത്ഥന മാത്രമല്ല, ആഘോഷവും ഉണ്ടാകും. മഹിഷാസുരനുമായി യുദ്ധം നടത്തിയതിൽ ദുർഗയുടെ വിജയമാണ് ദുര്ഗാപൂജയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം .

Related Articles

Latest Articles