Friday, May 3, 2024
spot_img

പൗർണ്ണമിക്കാവിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 28 വരെ തുടരും; വിദ്യാരംഭ ചടങ്ങുകൾ വിജയദശമി ദിനത്തിൽ രാവിലെ 10 മുതൽ ആരംഭിക്കും

തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരീദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം പൗർണ്ണമി ദിവസമായ ഒക്ടോബർ 28 ശനിയാഴ്ച വരെ തുടരും. നാളെ വൈകിട്ട് അഞ്ചു മുതൽ രാത്രി 9 വരെ കുട്ടികൾക്ക് പുസ്തകം ക്ഷേത്രത്തിൽ പൂജ വയ്ക്കാം. മഹാനവമി ദിനത്തിൽ കാളിദാസന്റെ ‘ശ്യാമള ദണ്ഡകം’, ശങ്കരാചാര്യരുടെ ‘കനകധാര ഉത്സവം’, ശ്രീനാരായണഗുരുദേവന്റെ ‘ദൈവദശകം’ എന്നിവ ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ അഹോരാത്രം ആലപിച്ച ആഘോഷിക്കും. 24 ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 10 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.സോമനാഥ്, ഐ.എസ്.ആർ.ഒ. മുൻചെയർമാൻ ഡോ.ജി മാധവൻ നായർ, വി.എസ്.എസ്.സി. ഡയറക്ടർ ഉണ്ണികൃഷ്ണൻ, തുടങ്ങിയ പ്രമുഖർ കുട്ടികൾക്ക് അക്ഷരാരംഭം കുറിക്കും.

ഒക്ടോബർ 15 മുതൽ നടന്നുവരുന്ന ദേവി മാഹാത്മ്യസത്രം ദശമി ദിനത്തിൽ പൂർണ്ണമാകും. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിൽ ശിവപുരാണ വിശകലനം 25 മുതൽ 28 വരെ തുടരും. അഭിനവ ക്ഷേത്രയുടെ ഭരതനാട്യം, കുച്ചുപൊടി, കേരള നടനം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്. 28 ആം തീയതി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.

പൗർണ്ണമി കാവ് ക്ഷേത്രത്തിൽ നടന്ന പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി കിളിമാനൂർ അജിത്, പി ആർ ഒ പള്ളിക്കൽ സുനിൽ, പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles