Monday, April 29, 2024
spot_img

‘ചേരിചേരാ നയത്തിന്‍റെ കാലത്തുനിന്ന് ഇന്ത്യയിപ്പോള്‍ ലോകസൗഹാര്‍ദത്തിന്റെ തലത്തിലേക്ക്’ വിദേശകാര്യ മന്ത്രി ജയശങ്കർ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു; ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ തിളങ്ങി ഭാരതം

ദില്ലി: 78-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിസംബോധന ചെയ്തു. വിവിധങ്ങളായ രാഷ്ട്രങ്ങളുമായി സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉന്നതതല സമ്മേളനത്തെ അഭിസംബോധന ചെയ്ത് ജയശങ്കര്‍ പറഞ്ഞു.
ചേരിചേരാ നയത്തിന്‍റെ കാലത്തുനിന്ന് ഇന്ത്യയിപ്പോള്‍ ലോകസൗഹാര്‍ദത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും രാജ്യങ്ങൾ എന്തെങ്കിലും അജൻഡ നിശ്ചയിച്ചതിന് ശേഷം അത് പ്രകാരം മറ്റു രാജ്യങ്ങൾ ആ തീരുമാനത്തെ പിന്തുടരുന്ന കാലം കഴിഞ്ഞെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ പറഞ്ഞു. വിവിധ രാഷ്ട്രങ്ങളുടെ വിഭിന്ന താല്‍പര്യങ്ങളുമായി ഒത്തുചേര്‍ന്നു പോകാനുള്ള ഇന്ത്യയുടെ പ്രാപ്തിയിലും സന്നദ്ധതയിലും ഇന്ത്യ ലോകത്തിന്റെ മിത്രമാണെന്നുള്ള വസ്തുത പ്രതിഫലിക്കുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു.

ഇതുകൂടാതെ രാജ്യംകൈവരിച്ച പല നേട്ടങ്ങളെ കുറിച്ചും ജയശങ്കര്‍ പരാമർശം നടത്തി. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, സ്ത്രീ പങ്കാളിത്തം, ധനകാര്യ സ്ഥാപനങ്ങളുടെ നവീകരണം, ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെ ആതിഥേയത്വം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം അടിവരയിട്ടു. രാഷ്ട്രങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ നീക്കാനും സഹകരണത്തിനും വേണ്ടിയാണ് ജി20 സമ്മേളനത്തിന്റെ ‘ഒരു ഭൂമി ഒരു കുടുംബം’ എന്ന ആശയം പ്രധാനമായും ലക്ഷ്യമിട്ടതെന്നും ജയശങ്കര്‍ പറഞ്ഞു. 125 രാജ്യങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കാനും ജി20 യുടെ അജണ്ടയില്‍ അവ ഉള്‍പ്പെടുത്താനും ഇന്ത്യയ്ക്ക് സാധ്യമായതായും അദ്ദേഹം പറഞ്ഞു.

ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോൾ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായി ജയശങ്കർ വിദേശകാര്യ കൗൺസിൽ സമ്മേളനത്തിൽ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യം വളരെ ഗൗരവത്തോടെ കാണുന്ന കാനഡ – ഇന്ത്യ വിഷയം അദ്ദേഹം പരാമർശിച്ചു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോൾ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായും ജയശങ്കർ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

78-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിന് മുന്നോടിയായി പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മെക്‌സിക്കോയുടെ വിദേശകാര്യ സെക്രട്ടറി അലിസിയ ബാഴ്‌സീനയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

Related Articles

Latest Articles