Wednesday, May 8, 2024
spot_img

മാസപ്പടിയിൽ കേസെടുത്ത് ഇഡി !കൊച്ചി യൂണിറ്റിൽ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രാഥമിക പരിശോധനയ്ക്ക് ശേഷം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ ഇഡി കേസെടുത്തു. കൊച്ചി യൂണിറ്റാണ് കേസെടുത്തത്. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. നേരത്തെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നൽകിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഒറ്റവരി വിധിയിലൂടെയാണ് അന്ന് കോടതി തള്ളിയത്.

എസ്എഫ്ഐഒ അന്വേഷണം നേരിടുന്നവർ ഇഡി കേസിന്റെ പരിധിയിൽ വരും എന്നാണ് റിപ്പോർട്ട്. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡും, ബംഗളൂരു ആർ ഒ സി യും ഇടപാടുകൾ ദുരൂഹമാണെന്ന് കണ്ടെത്തിയിരുന്നു. സേവനങ്ങൾ ഒന്നും നൽകാതെ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കും കമ്പനി അക്കൗണ്ടിലേക്കും കോടികൾ കൈമാറി എന്നാണ് ആരോപണം

Related Articles

Latest Articles