Tuesday, April 30, 2024
spot_img

പ്രചാരണത്തിന് കോളേജിലെത്തിയ NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് SFI പ്രവർത്തകർ; കൊല്ലത്ത് എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം!

കൊല്ലം: പ്രചാരണത്തിനെത്തിയ NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ കൃഷ്ണകുമാറിനെ തടഞ്ഞത്. ബിജെപിയെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കില്ലായെന്ന് പറഞ്ഞുകൊണ്ടാണ് തടഞ്ഞത്. തുടര്‍ന്നുണ്ടായ എസ്എഫ്‌ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തേയും പിടിച്ചുമാറ്റിയത്.

തുടര്‍ന്ന് ബിജെപി പോലീസില്‍ പരാതി നല്‍കി. കുണ്ടറ മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് ജി കൃഷ്ണകുമാര്‍ പ്രതികരിച്ചു.

Related Articles

Latest Articles