Monday, May 27, 2024
spot_img

വായ്പ തട്ടിപ്പ്;പുൽപ്പള്ളി സഹകരണ ബാങ്കിലും കെകെ എബ്രഹാമിന്റെ വീട്ടിലും ഇഡി റെയ്ഡ്,നിരവധി രേഖകൾ കണ്ടെടുത്തതായി റിപ്പോർട്ട്

വയനാട്: വായ്പ തട്ടിപ്പ് ആരോപണം നേരിടുന്ന വയനാട് പുല്‍പ്പള്ളിയിലെ സഹകരണ ബാങ്കിലും കെകെ എബ്രഹാമിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റ് അടക്കം രണ്ട് പേര്‍ തട്ടിപ്പ് കേസില്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

വായ്പ തട്ടിപ്പിന് ഇരയായ പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകന്‍ അടുത്തകാലത്ത് ഇവിടെ ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയത്. 70,000 രൂപ വായ്പ എടുത്ത കര്‍ഷകന് 40 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും പലിശ അടക്കം 65 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും കാണിച്ച് നോട്ടീസ് വന്നിരുന്നു

Related Articles

Latest Articles