Thursday, May 23, 2024
spot_img

ആകാശത്ത് ‘വെൽക്കം മോദി’ എന്നെഴുതി വിനോദ വിമാനം; ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രിക്ക്ഉജ്ജ്വല സ്വീകരണം; വീഡിയോ കാണാം

സിഡ്‌നി: ജപ്പാനും പാപുവ ന്യൂ ഗിനിയയും സന്ദർശിച്ച ശേഷം ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ചടങ്ങിന് മുന്നോടിയായി, പ്രധാനമന്ത്രിക്ക് ‘വെൽക്കം മോദി’ എന്ന് ഒരു വിനോദ വിമാനത്തിന്റെ വെള്ള വര (Contrails) ഉപയോഗിച്ച് എഴുതി ഊഷ്മളമായ സ്വീകരണം നൽകി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോ കാണാം.

“ഭാരത് മാതാ കീ ജയ്”, “വന്ദേമാതരം” എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇന്ത്യൻ പ്രവാസികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഗ്രീൻ എനർജി ആൻഡ് ടെക്‌നോളജി സ്ഥാപനമായ ഫോർടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഉന്നത ഓസ്ട്രേലിയൻ ഉദ്യോഗസ്ഥർ മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു

Related Articles

Latest Articles