Sunday, May 26, 2024
spot_img

മുൻ രാജ്യാന്തര ഫുട്ബോൾ താരത്തിന് വിട ; കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു

 

കൊച്ചി: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973-ലെ ടീമിലുണ്ടായിരുന്ന മുൻ രാജ്യാന്തര ഫുട്ബോൾ താരം ബി. ദേവാനന്ദ് അന്തരിച്ചു. 71 വയസ്സായിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വ രാവിലെ 10 മണിയോടെയാണ് അന്ത്യം. കാല്‍ മുറിച്ചുമാറ്റല്‍ ശസത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ദിവസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ദേവാനന്ദിന്റെ കാല്‍ മുറിച്ചുമാറ്റിയത്.

ധമനികളിലെ രക്തയോട്ടം കുറഞ്ഞു സംഭവിക്കുന്ന ലിംബ് ഇസ്‌കീമിയ എന്ന രോഗമാണ് ദേവാനന്ദിനെ പിടികൂടിയത്.തുടർന്ന് ഇന്‍ഫെക്ഷന്‍ സാധ്യതകൂടിയതോടെ ഇടതുകാല്‍ മുട്ടിനുമുകളില്‍വെച്ച് മുറിച്ചുനീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമായി 1973ൽ സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിന്റെ സെന്റർ ബായ്ക്ക് ആയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്കും കേരളത്തിനും മുംബൈ ടാറ്റ ടീമിനും ഇന്ത്യന്‍ യൂത്ത് ടീമിനും വേണ്ടിയൊക്കെ കളിച്ചിട്ടുള്ള ദേവാനന്ദിന് ഏറ്റവും പ്രിയപ്പെട്ട വിജയം 1973-ലെ സന്തോഷ് ട്രോഫി കിരീടമാണ്. ലെഫ്റ്റ് സ്റ്റോപ്പര്‍ ബാക്ക് പൊസിഷനിലാണ് കളിച്ചിരുന്നത്. ഭാര്യ:ഷമ

Related Articles

Latest Articles